ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബെല്‍ജിയത്തോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇതേക്കുറിച്ചുള്ള വിശദീകരണവുമായി ബ്രസീല്‍ പരിശീലകന്‍ ടിറ്റെ രംഗത്തെത്തി. തോല്‍വി ആഘാതമുണ്ടാക്കുന്നതാണെന്നും അതുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.